മധുരിക്കും ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓൾഡ് ഈസ് ഗോൾഡ്'

Header Banner

മധുരിക്കും ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓൾഡ് ഈസ് ഗോൾഡ്'

  Thu Sep 21, 2017 22:31        Associations, Malayalam

മധുരിക്കും ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓൾഡ് ഈസ് ഗോൾഡ് '

വാർത്ത തയ്യാറാക്കിയത് എം.മുണ്ടയാട് 

പ്രവാസി മലയാളികളെ മധുരിക്കും ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓൾഡ് ഈസ് ഗോൾഡ് ' പ്രേക്ഷകരുടെ മനം കവരാൻ ലോകമെമ്പാടുമുള്ളവർക്കായി പ്രവാസി ചാനലിൽ ശനിയാഴ്ചയും ഞായറാഴ്ചയും പ്രക്ഷേപണം.

പ്രശസ്ത വ്യവസായി ജോയ് ആലുക്കാസ് മുഖ്യാതിഥി ആയിരുന്ന 'ഓൾഡ് ഈസ് ഗോൾഡ്' എന്ന പ്രോഗ്രാമിൽ അമേരിക്കയിലെ പ്രശസ്ത ഗായകരായ ജോഷി, തഹ്സീൻ, അനിത, ശാലിനി എന്നീ ഗായകർ പങ്കെടുത്തു.  അമേരിക്കയുടെ നിരവധി ഭാഗങ്ങളിൽ നിന്നെത്തിയ ഓർക്കസ്ട്രയുടെയും അകമ്പടിയോടൊപ്പമാണ് സംഗീത സന്ധ്യ അരങ്ങേറിയത്.  ജോർജ് വയലിൻ, ഡെന്നി കീബോർഡ്, ലാൽജി തബല, സാലു ഗിറ്റാർ, റോണി ഡ്രംസ്, വിജയ് ഗിറ്റാർ കൂടാതെ ബിജു സൗണ്ട് എഞ്ചിനീയർ എന്നിവരായിരുന്നു ഇതിന്റെ പിന്നിൽ.

സെപ്റ്റംബർ 23 നു രാവിലെ 10  മണിക്കും വൈകിട്ട് 8 മണിക്കും കൂടാതെ ഞായറാഴ്ച രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും പ്രവാസി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.

അമേരിക്കയിലെ പ്രശസ്ത വ്യെവസായി ദിലിപ് വെർഗീസ്, സാമൂഹ്യ സാംസ്കാരിക നേതാവും ജോയ് ആലുക്കാസ് അമേരിക്ക കോ ഓർഡിനേറ്ററും ആയ അനിയൻ ജോർജ്, ജോയ് ആലുക്കാസ് നോർത്ത് അമേരിക്ക കൺട്രി ഹെഡ് ഫ്രാൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നെത്ര്വത്വം നൽകി.  നൂറു കാണിക്കിനാളുകൾ പങ്കെടുത്ത സംഗീത സന്ധ്യയിൽ വച്ച് ജോയ് ആലുക്കാസിനെയും പത്നിയെയും ആദരിച്ചു. കലാവേദി സിബി ഡേവിഡ് പ്രോഗ്രാമ്മുകൾക്കു ചുക്കാൻ പിടിച്ചു.


   മധുരിക്കും ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓൾഡ് ഈസ് ഗോൾഡ് '