കേരള പോലീസ് ചെറ്റകൾ...നടിക്കെതിരെയും വീണ്ടും പൊട്ടിത്തെറിച്ച് പി.സി. ജോർജിന്റെ അഭിമുഖം... നടിയുടെ പരാതി പോലീസ് സ്വീകരിച്ചു

Header Banner

കേരള പോലീസ് ചെറ്റകൾ...നടിക്കെതിരെയും വീണ്ടും പൊട്ടിത്തെറിച്ച് പി.സി. ജോർജിന്റെ അഭിമുഖം... നടിയുടെ പരാതി പോലീസ് സ്വീകരിച്ചു

  Mon Sep 11, 2017 12:30        Associations, Gulf News, Kuwait, Malayalam

കേരള പോലീസ് ചെറ്റകൾ...നടിക്കെതിരെയും  വീണ്ടും പൊട്ടിത്തെറിച്ച് പി.സി. ജോർജിന്റെ അഭിമുഖം... നടിയുടെ പരാതി പോലീസ് സ്വീകരിച്ചു

പോലീസ് ദിലീപിനെ മനപൂര്വ്വം വേട്ടയാടുകയാണെന്ന് പി.സി.ജോർജ് എം... ഇക്കാര്യം താൻ എവിടെയും ധൈര്യപൂർവം വിളിച്ചുപറയുമെന്നും തനിക്കു ദിലീപുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പ്രവാസി ചാനലിന് നൽകിയ അഭിമുഖത്തിൽ വെട്ടിത്തുറന്നു പറഞ്ഞു. ജോർജിനെതിരെ നടി പോലീസിൽ പരാതിപ്പെട്ട പശ്ചാത്തലത്തിൽ ജോർജിന്റെ കുറ്റപ്പെടുത്തലുകൾ വീണ്ടും വിവാദമായേക്കാം. ഇന്നലെയാണ് ആലുവ പോലീസ് നടിയുടെ പരാതി സ്വീകരിച്ചത്

റോക്ക് ലാൻഡ് കൗണ്ടിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തിയ അദ്ദേഹം മുതിര്ന്ന മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിനു നൽകിയ അഭിമുഖത്തിലാണ് ദിലീപ് സംഭവത്തിലെ പല നിഘൂടതകളുടെയും കെട്ടഴിച്ചത്.. പീഡനത്തിനിരയായ നടിയെ നിശിതമായി  വിമർശിച്ച പി.സി. ജോർജ് ദിലീപ് കുറ്റക്കാരനല്ല എന്നുള്ളതിനുള്ള നിരവധി തെളിവുകൾ തന്റെ പക്കലുണ്ടെന്നും  അവകാശപ്പെട്ടു.

നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞു എന്നാൽ ഏപ്രിൽ ഒന്നിന് ഒരു വാരികയുടെ കവർ സ്റ്റോറിൽ വന്ന നടി തന്നെ ഇര താനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട്  പീഡനത്തിൽ തനിക്കുണ്ടായ വേദനകളെകുറിച്ചും വിളമ്പുന്നുണ്ടായിരുന്നെന്നും   അദ്ദഹേം പറഞ്ഞു. കേരളാ പോലീസ്  പരമ ചെറ്റകളാണെന്നു പറഞ്ഞു പൊട്ടിത്തെറിച്ച ജോർജ് പോലീസിനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചുകൊണ്ട് ചീത്ത വിളികളുടെ അഭിഷേകമാണ് അഭിമുഖത്തിലുടനീളം നടത്തിയത്,

നരേന്ദ്ര മോദിയിൽ നിന്ന് അധികാരം പിടിച്ചെടുക്കണമെങ്കിൽ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണ്ടി വരുമെന്ന് പറഞ്ഞ ജോർജ് മോഡി ഇന്ത്യയുടെ യശസ് ഉയർത്തിയെന്നും പറഞ്ഞു

അമേരിക്കയിലെ മലയാളികൾ അഹങ്കാരികളാണ്. എന്നിരുന്നാലും അഹങ്കാരത്തെ താൻ അഭിമാനത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയിൽ വാൻ അഴിമതിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തിൽ പിണറായിയും ഉമ്മൻ ചാണ്ടിയും ഒറ്റക്കെട്ടാണെന്നും ആരോപിച്ചു.

കേരള കോൺഗ്രസ് നാമാവശേഷമായെന്നു പരിഹസിച്ച അദ്ദേഹം മാണിക്കും  ജോസഫിനും എതിരെ വിമർശനങ്ങളുമായി കൂട്ടപ്പൊരിച്ചിൽ നടത്തി. തന്റെ പാർട്ടിയായ ജനപക്ഷത്തേക്കു ഒറ്റ കേരള കോൺഗ്രസിക്കുകാരനെയും അടുപ്പിക്കില്ലെന്നും പറഞ്ഞു.

ഒന്നേകാൽ മണിക്കൂർ നീണ്ട അഭിമുഖത്തിൽ ശാന്തനും സൗമ്യനുമായികാണപ്പെട്ട അദ്ദേഹം ദിലീപ് വിഷയം എത്തിയപ്പോൾ ഷുഭിതനായി പതിവ് ശൈലിയിൽ പൊട്ടിത്തെറിച്ചു.

അഭിമുഖത്തിന്റെ പൂർണ രൂപം പ്രവാസി ചാനലിൽ ഞായറാഴ്ച രാവിലെ 10 മണിക്കും ഉച്ചക്ക് 3 മണിക്കും രാത്രി 8 മണിക്കും തിങ്കളാഴ്ച രാവിലെ 10 മണിക്കും കാണുക.

കൂടാതെ പ്രവാസി ചാനലിൻറെ www.pravasichannel.com വെബ് സൈറ്റിലും അഭിമുഖം കാണാവുന്നതാണ്. More Info : 1-908-345-5983


   കേരള പോലീസ് ചെറ്റകൾ...നടിക്കെതിരെയും വീണ്ടും പൊട്ടിത്തെറിച്ച് പി.സി. ജോർജിന്റെ അഭിമുഖം... നടിയുടെ പരാതി പോലീസ് സ്വീകരിച്ചു