മാതൃഭാഷയുടെ മാധുര്യം വിളിച്ചോതി തളിരുകൾ 2017-ന് തുടക്കമായി

Header Banner

മാതൃഭാഷയുടെ മാധുര്യം വിളിച്ചോതി തളിരുകൾ 2017-ന് തുടക്കമായി

  Sun Aug 20, 2017 12:19        Associations, Malayalam

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങൾക്കായി നടത്തപ്പെടുന്ന മലയാള ഭാഷാകളരി തളിരുകൾ 2017 നു തുടക്കമായി. ഇടവക വികാരി റവ ഫാ സഞ്ജു ജോണിന്റെ അദ്ധ്യക്ഷതയിൽ മലയാള മാസം ചിങ്ങം ഒന്നിനു നടന്ന ഉത്ഘാടന സമ്മേളനം സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ ഫാ സുനിൽ ജോൺ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു .

പ്രോഗ്രാം കോ ഓർഡിനേറ്റർ സോജി വർഗ്ഗീസ് യോഗത്തിനു സ്വാഗതം ആശംസിക്കുകയും ഇടവക ട്രസ്റ്റി സ്റ്റീഫൻ പ്രസ്ഥാനം ട്രഷററാർ ശ്രീ അനിൽ എബ്രഹാം എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വർഷത്തെ പാഠാവലി തളിരുകൾ റവ. ഫാ.സഞ്ജു ജോൺ പ്രോഗ്രാംകോ ഓർഡിനേറ്റേർമാരായ  ജിനു ,
സോജി വർഗ്ഗീസ് എന്നിവർക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി പ്രിൻസ് പൊന്നച്ചൻ നന്ദി പ്രകാശിപ്പിച്ചു. നാലു വിഭാഗങ്ങളായി കുഞ്ഞുങ്ങളുടെ അറിവ് അനുസരിച്ച് തരം തിരിച്ചാണു ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണു ക്ലാസുകൾ   മാതൃഭാഷയുടെ മാധുര്യം വിളിച്ചോതി തളിരുകൾ 2017-ന് തുടക്കമായി