മാവേലിക്കര അസോസിയേഷൻ കുവൈറ്റ് വാർഷിക ആഘോഷങ്ങളുടെ ഫ്ലയർ പുറത്തിറക്കി

Header Banner

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് വാർഷിക ആഘോഷങ്ങളുടെ ഫ്ലയർ പുറത്തിറക്കി

  Wed Jul 26, 2017 10:31        Associations, Malayalam

കുവൈറ്റ് സിറ്റി : മാവേലിക്കര അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷികവും ഓണാഘോഷവും  ചിങ്ങനിലാവ് -2017  ന്റെ ഫ്ലയർ പ്രസിഡണ്ട് ബിനോയ് ചന്ദ്രൻ പ്രോഗ്രാം കൺവീനർ സംഗീത് സോമനാഥിന് നൽകി പ്രകാശനം ചെയ്തു .

സെപ്തംബര് 22 വെള്ളിയാഴ്യ്ച്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സാൽമിയയിൽ  (സീനിയർ) 10  മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും . ഇന്ത്യൻ അംബാസിഡർ  സുനിൽ ജെയിൻ ആഘോഷങ്ങൾ ഉദ്ഘാടനം  ചെയ്യും .

പ്രശസ് പിന്നണി ഗായിക രൂപാ രേവതിയും  സുമേഷ് ആനന്ദും നയിക്കുന്ന സംഗീതലയം ,തിരുവാതിര ,വഞ്ചിപ്പാട്ട് ,നൃത്ത നൃത്ത്യങ്ങൾ ,ക്ലാസിക്കൽ മ്യൂസിക് തുടങ്ങിയ വിവിധ കല പരിപാടികൾ അരങ്ങേറും .

ഓണ സദ്യയുടെ കൂപ്പൺ രക്ഷാധികാരി  സണ്ണി പത്തിചിറ  അഡ്വൈസറി ബോർഡ് അംഗം . കുര്യൻനു  നൽകി ഉദ്ഘാടനം ചെയ്തു .

യോഗത്തിൽ ജോയിന്റ് സെക്രട്ടറി മാത്യു ഫിലിപ്പ് സ്വാഗതം പറഞ്ഞ    ചടങ്ങിൽ ട്രഷറർ സാബു മാവേലിക്കര നന്ദി രേഖപ്പെടുത്തി



   മാവേലിക്കര അസോസിയേഷൻ കുവൈറ്റ് വാർഷിക ആഘോഷങ്ങളുടെ ഫ്ലയർ പുറത്തിറക്കി