കെ.ഡി.എൻ.എ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

Header Banner

കെ.ഡി.എൻ.എ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

  Mon Jul 24, 2017 10:56        Associations, Helping Hand, Malayalam

കെ.ഡി.എൻ. സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലാ എൻ.ആർ. അസോസിയേഷൻ കെ.ഡി.എൻ. കുവൈറ്റ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.   ഇരു വൃക്കകളും തകരാറിൽ ആയി ചികിത്സയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കോഴിക്കോട് സ്വദേശിനി, കുവൈറ്റിൽ ഉണ്ടായ ഒരു റോഡപടത്തിൽ മരണപ്പെട്ട കോഴിക്കോട് നരിക്കുനി സ്വദേശിയുടെ കുടുംബത്തിനും, കെ.ഡി.എൻ. അബ്ബാസിയ മെമ്പറുടെ ചികിത്സയിലേക്കും, കെ.ഡി.എൻ. വനിതാ മെമ്പറുടെ കുടുംബത്തിനും ഉള്ള സഹായങ്ങൾ രണ്ടു ദിവസത്തിനകം  നല്കാൻ തീരുമാനിച്ചു. അതുപോലെ കൂടുതൽ പേർക്ക് സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാനും  യോഗം തീരുമാനിച്ചു.

ഫർവാനിയ മെട്രോ മെഡിക്കൽ കെയർ  ഹാളിൽ വച്ച് നടന്ന ജൂലൈ മാസത്തെ എക്സികുട്ടീവ് യോഗത്തിൽ ആണ്  സാമ്പത്തിക സഹായങ്ങൾ  പ്രഖ്യാപിച്ചത്.  കെ.ഡി.എൻ.  പ്രസിഡന്റ് സുരേഷ് മാത്തൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി ഉബൈദ് സി. സ്വാഗതം പറഞ്ഞു. ജീവകാരുണ്യ വിഭാഗം സെക്രട്ടറി ഷിജിത് കുമാർ ചിറക്കൽ നന്ദിയും പറഞ്ഞു.


   കെ.ഡി.എൻ.എ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു