മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

Header Banner

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

  Wed Jul 19, 2017 14:23        Associations, Malayalam

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷിക ആഘോഷങ്ങളുമായി ബന്ധപെട്ടു പ്രസിഡണ്ട് ബിനോയ് ചന്ദ്രന്റെ നേതൃത്തത്തിൽ ഇന്ത്യൻ അംബാസിഡർ  ശ്രീ സുനിൽ ജെയിൻനെ സന്ദർശിച്ചു.

വിവിധ സാമൂഹിക വിഷയങ്ങൾ ചർച്ച  ചെയ്തു . സീസണിൽ വിമാന ടിക്കറ്റ് വർധനവും, ജലീബ്ൽ  ഉള്ള അനധികൃത വർക്ക്ഷോപ്  പുറംതള്ളുന്ന വിഷവാതകങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന അസുഖങ്ങൾ , ഇന്ത്യൻ സമൂഹത്തിനെ തെറ്റിധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ    ഒഴിവാക്കുന്നതിന് ഔദ്യോഗിക വാർത്തകൾ ഇന്ത്യൻ എംബസി വെബ്സൈറ്റ് വഴി ജനങ്ങളിൽ എത്തിക്കുക, അനധികൃത വീട്ടു  വാടക വർധനവ്  കുവൈറ്റ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു . നിയമപരിധിക്കുളിൽ നിന്ന് ഇന്ത്യൻ സമുഹത്തിന് സഹായകമാകും വിധം എല്ലാ സഹായങ്ങളും  അംബാസിഡർ വാക്ദാനം  ചെയ്തു.  

ശവശരീരം നാട്ടിൽ കൊണ്ടുപോകുന്നതിന് ഒരു താമസവുമില്ല എന്ന് ചോദ്യത്തിന് മറുപടിയായി   അംബാസിഡർ അറിയിച്ചു.

അഡ്വൈസറി ബോർഡ് അംഗം  എ .ഐ കുര്യൻ,ജോയിന്റ് സെക്രട്ടറി മാത്യു ഫിലിപ്പ്, വൈസ് പ്രസിഡണ്ട് പൗർണമി സംഗീത്, പ്രോഗ്രാം കൺവീനർ സംഗീത് സോമനാഥ് , വനിതാ വിഭാഗം ജനറൽ സെക്രട്ടറി ടിജി മാത്യു , പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മനോജ് പരിമണം , സുന്ദരേശൻ  പിള്ള ,ഫ്രാൻസിസ് ചെറുകോൽ , മാത്യു കരൂർ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു .


   മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു