ബീറ്റ്സ് ഓഫ് കേരള അമേരിക്ക' പത്താമത് വാർഷികാഘോഷ ടിക്കറ്റ് കിക്കോഫ് ന്യൂ യോർക്കിൽ നടന്നു

Header Banner

ബീറ്റ്സ് ഓഫ് കേരള അമേരിക്ക' പത്താമത് വാർഷികാഘോഷ ടിക്കറ്റ് കിക്കോഫ് ന്യൂ യോർക്കിൽ നടന്നു

  Sun Jun 11, 2017 18:49        Associations, Malayalam

ബീറ്റ്സ് ഓഫ് കേരള അമേരിക്ക' പത്താമത് വാർഷികാഘോഷ ടിക്കറ്റ് കിക്കോഫ് ന്യൂ യോർക്കിൽ നടന്നു

ന്യൂ ജേർസിയിലെ യുവ സംഘടനയായ ബീറ്റ്സ് ഓഫ് കേരളയുടെ പത്താമത് വാർഷികത്തോടനുബന്ധിച്ചു ജൂൺ  17ന് നടക്കാൻ പോകുന്ന ആഘോഷങ്ങളുടെ ടിക്കറ്റ് കിക്കോഫ് റോക്ലാൻഡ് ഓറഞ്ചുബർഗിൽ സ്ഥിതി ചെയ്യുന്ന  സിത്താർ പാലസിൽ വെച്ച് നടത്തപ്പെട്ടു.

ഫാദർ ബാബു കെ മാത്യു (vicar of st .stephens orthodox church  midland park ),  പ്രവാസി ചാനൽ മാനേജിംഗ് ഡയറക്ടർ  സുനിൽ ട്രൈസ്റ്റാർ, ഫൈൻ ആർട്സ് മലയാളം പേട്രൺ P T ചാക്കോ എന്നിവർ  മുഖ്യ അതിഥികൾ ആയിരുന്നു ഫാദർ ബാബു കെ മാത്യു പി ടി ചാക്കോക്ക്  നൽകിക്കൊണ്ട് ടിക്കറ്റ് വിതരണം ചെയ്തു ഉത്ഘാടനം  ചെയ്തു.  ജൂൺ 17th  നടക്കുന്ന ആഘോഷങ്ങളിലേക്കു  ഏവരെയും സ്വാഗതം ചെയുന്നു എന്ന്  ബീറ്റ്സ് ഓഫ് കേരള   ഭാരവാഹികൾ അറിയിച്ചു ,

പരിപാടിക്കു മാറ്റുകൂട്ടാൻ ബിജു നാരായണൻ നയിക്കുന്ന സംഗീത വിരുന്നും ട്രൈസ്റ്റേറ്റ്  മേഖലയിലുള്ള പ്രശസ്ത നിർത്ത വിദ്യാലയത്തിലെ കലാകാരന്മാരും കലാകാരികളും  പങ്കെടുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വിവിധ നൃത്യ നൃത്തങ്ങളും ഉണ്ടായിരിക്കുന്നതാണ്

ജൂൺ 17 നു നടക്കുന്ന പരിപാടിയിൽ നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ജിനു തരിയൻ 1-201-757-3390    ബീറ്റ്സ് ഓഫ് കേരള അമേരിക്ക' പത്താമത് വാർഷികാഘോഷ ടിക്കറ്റ് കിക്കോഫ് ന്യൂ യോർക്കിൽ നടന്നു