അജപാക്‌ എസ്.എസ്.ൽ.സി എൻഡോവ്‌മന്റ്‌ -2017

Header Banner

അജപാക്‌ എസ്.എസ്.ൽ.സി എൻഡോവ്‌മന്റ്‌ -2017

  Tue Jun 06, 2017 16:46        Associations, Malayalam

കുവൈറ്റിൽ പ്രവാസികളായി കഴിയുന്ന ആലപ്പുഴ ജില്ലക്കാരുടെ പൊതുവേദിയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്) ഏർപ്പെടുത്തുന്ന എൻഡോവ്മന്റ് ന് അപേക്ഷ ക്ഷണിക്കുന്നു . 2017 എസ്.എസ്..സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നിർദ്ധന  വിദ്യാർത്ഥികൾക്കാണ്  എൻഡോവ്മന്റ് നൽകുന്നത്.

ജില്ലയിലെ ആറു താലൂക്കിൽ നിന്നും ഇരുപത്തിനാല്  വിദ്യാർത്ഥികൾക്ക്   (ഓരോ താലൂക്കിൽ  നിന്നും നാല് വിദ്യാർത്ഥികൾക്ക് ) പതിനായിരം രൂപ വീതമാണ് എൻഡോവ്മന്റ്.

അപേക്ഷകൾ വെള്ളക്കടലാസിൽ തയാറാക്കി, മാർക്ക് ലിസ്റ്റ് , റേഷൻ കാർഡ് , വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ വില്ലേജ് ഓഫീസർ സാക്ഷ്യപെടുത്തിയ  പകർപ്പ് ,പഠിച്ച സ്കൂളിലെ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം, രണ്ടു പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം  ജൂൺ 30 2017  നു മുൻപായി താഴെ പറയുന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷകനുമായി  ബദ്ധപ്പെടുവാൻ രണ്ടു മൊബൈൽ നമ്പറുകൾ, നിലവിലുള്ള തപാൽ അഡ്രസ് എന്നിവ വ്യക്തമായി അപേക്ഷയിൽ കാണിച്ചിരിക്കണം.

അപേക്ഷകൾ ബാബു പനമ്പള്ളി കൺവീനറും ,സാം പൈനമൂട് , അഡ്വ ജോൺ തോമസ് എന്നിവർ അംഗങ്ങളായുള്ള  കമ്മിറ്റി പരിശോധിച്ചതിനു ശേഷം ജൂലൈ മാസത്തിൽ തുക വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് രാജീവ് നടുവിലേമുറി, ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ എന്നിവർ അറിയിച്ചു. 


   അജപാക്‌ എസ്.എസ്.ൽ.സി എൻഡോവ്‌മന്റ്‌