കെ.ഡി.എൻ.എ-ബദർ അൽ സമ സംയുക്തമായി മെഡിക്കൽ ക്യാമ്പ് സങ്കെടുപ്പിച്ചു.

Header Banner

കെ.ഡി.എൻ.എ-ബദർ അൽ സമ സംയുക്തമായി മെഡിക്കൽ ക്യാമ്പ് സങ്കെടുപ്പിച്ചു.

  Mon Apr 10, 2017 12:58        Associations, Malayalam

കുവൈറ്റ്: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ  (കെ.ഡി.എൻ.എ) യും ബദർ അൽ സമ മെഡിക്കൽ സെന്ററും സംയുക്തമായി  മെഡിക്കൽ ക്യാമ്പ്  നടത്തി. ഏപ്രിൽ 7 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 4 മണി വരെ ഫർവാനിയ  ബദർ അൽ സമ മെഡിക്കൽ സെന്റർ വെച്ചായിരുന്നു സൗജന്യ ക്യാമ്പ്. 

സാധാരണക്കാരായ മെമ്പർമാരുടെയും  കുവൈറ്റിലെ വിവിധ  ലേബർ ക്യാമ്പിലെ നൂറുകണക്കിന്  തൊഴിലാളികളും സ്ത്രീകളും കുട്ടികളുമടക്കം  മെഡിക്കൽ ക്യാമ്പ്  ഉപയോഗപ്പെടുത്തി.  ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ക്രിയാറ്റിൻ, കിഡ്‌നി പ്രവർത്തനം, ലിവർ പ്രവർത്തനം തുടങ്ങിവയുടെ  ടെസ്റ്റുകൾ സൗജന്യ മായാണ് ബദർ അൽ സമ മെഡിക്കൽ സെന്റര് ലഭ്യമാക്കിയത്. കൂടാതെ  ഗൈനക്കോളജി, പീഡിയാട്രിക്സ്, യൂറോളജി , ഓർത്തോ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രഗത്ഭരായ ഇന്ത്യൻ ഡോക്ടർമാരുടെ സേവനങ്ങളും ലഭിച്ചു. 

രാവിലെ നടന്ന ഉത്ഘാടന ചടങ്ങിൽ ബദർ അൽ സമ മെഡിക്കൽ സെന്റര് കുവൈറ്റ് പ്രോജക്ട് മാനേജർ അഷ്‌റഫ് അയ്യൂർ , മാർക്കറ്റിംഗ് മാനേജർ നിതിൻ, കെ.ഡി.എൻ.എ ഭാരവാഹികളായ സുരേഷ് മാത്തൂർ, സുബൈർ എം.എം, കളത്തിൽ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.  ലോക ആരോഗ്യ മാസത്തിന്റെ ഭാഗമായി അടുത്ത ഒരു മാസത്തേക്ക് പത്തു ദിനാർ വരെ യുള്ള എല്ലാ ടെസ്റ്റുകളും ഫ്രീ ആയി നൽകുമെന്ന് മാർക്കറ്റിംഗ് മാനേജർ നിതിൻ അറിയിച്ചു. സഹീർ ആലക്കൽ, ഇലിയാസ്  തോട്ടത്തിൽ, കൃഷ്ണൻ കടലുണ്ടി, സന്തോഷ് പുനത്തിൽ, ഉബൈദ് ചക്കിട്ടക്കണ്ടി  എന്നിവർ സന്നിഹിതരായിരുന്നു. 

സന്തോഷ് നമ്പയിൽ ,അബ്ദുറഹ്മാൻ എം.പി , അബ്ദുൽ സലാം, കരുണാകരൻ,  മുഹമ്മദലി അറക്കൽ, ഹനീഫ കുറ്റിച്ചിറ, ദിനേശ് മേപ്പുറത്, ഷെബിൻ പട്ടേരി, വിനയൻ കാലിക്കറ് , അഷ്‌റഫ് ബാലുശ്ശേരി, വുമൺസ് ഫോറം പ്രതിനിധികളായ  ജയലളിത കൃഷ്ണൻ, ഷാഹിന സുബൈർ, ഇന്ദിര കരുണാകരൻ, ഷിബിജ രാജ്,  എന്നിവർ വളന്റീർ മാരായും ആയിഷ സന അനസ് രജിസ്ട്രേഷന് നിയന്ത്രിക്കുകയും  ചെയ്തു.   Kdna Organized,Medical Screening Camp, Day 7 April 2017