ഒമാന്‍ ആരോഗ്യ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍

Header Banner

ഒമാന്‍ ആരോഗ്യ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍

  Sat Jan 28, 2017 10:47        Employment, Gulf News, Malayalam

മസ്‌ക്കറ്റ് : ഒമാനിലെ ആരോഗ്യ മേഖലയില്‍ ഈ വര്‍ഷം നിരവധി  വികസനങ്ങള്‍ ഉണ്ടാകും. സ്വകാര്യ മേഖലയില്‍  കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തു  വരുന്നത്  കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനികവത്കരിക്കുന്ന നടപടികളും ആരംഭിച്ചു കഴിഞ്ഞു 

ഒമാനിലെ ആരോഗ്യ മേഖലയില്‍ സ്വദേശികളും ഒപ്പം  വിദേശ  നിക്ഷേപകരും കൂടുതല്‍ തുക ചെലവഴിക്കാന്‍  തുടങ്ങിയത്, രാജ്യത്തെ ആരോഗ്യ മേഖലക്ക് വന്‍ വളര്‍ച്ച സാധ്യമാക്കും. സ്വകാര്യ ആശുപത്രികള്‍ വര്‍ധിച്ച് വരുന്നതും ആരോഗ്യ രംഗത്ത് വരും നാളുകളില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

രാജ്യത്തെ എല്ലാ സ്വകാര്യ  ആശുപത്രികളിലെയും  സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കി വരികയാണ്. വരും വര്‍ഷങ്ങളില്‍ സ്വദേശികള്‍ക്കും രാജ്യത്ത് താമസിച്ചു വരുന്ന വിദേശികള്‍ക്കും കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഒമാനില്‍  നിന്നു തന്നെ ലഭിക്കുമെന്ന് ആരോഗ്യ മേഖലയിലെ  വിദഗ്ധര്‍ പറയുന്നു.

ഗള്‍ഫിലെജനസംഖ്യാ വര്‍ദ്ധനവ് ആണ്, ആരോഗ്യ രംഗത്തെ വികസനത്തിന് കാരണമാകുന്നത്. ആരോഗ്യ മേഖലയില്‍ ജി സി സി പൗരന്‍മാര്‍ ചെലവഴിക്കുന്ന തുകയില്‍ വര്‍ദ്ധനവ് ഉള്ളതായി  കണക്കുകള്‍ വ്യക്തമാക്കുന്നു. 


   Oman, health and employment,opportunities in the region