കുവൈറ്റില്‍ പൂര്‍ണ്ണമായും സൗജന്യ വൈഫൈ

Header Banner

കുവൈറ്റില്‍ പൂര്‍ണ്ണമായും സൗജന്യ വൈഫൈ

  Thu Jan 12, 2017 12:43        Gulf News, Malayalam

കുവൈറ്റ് സിറ്റി : കുവൈറ്റിനെ സ്മാര്‍ട്ട് രാജ്യമായി വികസിപ്പിക്കാന്‍ രാജ്യത്താകമാനം സൗജന്യ വൈഫൈ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈറ്റില്‍ സൗജന്യ വൈഫൈ വിപുലപ്പെടുത്തുന്നു. പദ്ധതിയുടെ തുടക്കമായി സൂഖ് മുബാറകിയയില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി തലവന്‍ സാലിം അല്‍ ഉതൈന അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചതാണിത്. വയര്‍ലെസ് മൊബൈല്‍ ഡാറ്റാ കമ്പനിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

മുബാറകിയയിലെ പരമ്പരാഗത മാര്‍ക്കറ്റില്‍ വൈഫൈ ഏര്‍പ്പെടുത്താന്‍ കമ്പനി തയ്യാറെടുത്തതായി അദ്ദേഹം പറഞ്ഞു. കമ്പനി പ്രതിനിധി അബ്ദുറഹ്മാന്‍ ഖാലിദ് അല്‍ ഗുനൈം, സുആദ് അബ്ദുല്‍ അസീസ് അല്‍ ബാബ്‌തൈന്‍, അബ്ദുല്‍ അസീസ് അഹ്മദ് അല്‍ ഗാനം, മിശാല്‍ ആദില്‍ അല്‍ ഉതൈന എന്നിവരും ഉണ്ടായിരുന്നു. വൈഫൈ നെറ്റ് വര്‍ക്ക് ടെക്‌നോളജി രംഗത്ത് രാജ്യത്ത് ആദ്യമായി സ്വകാര്യമേഖലയും പൊതുമേഖലയും സഹകരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുന്ന മറ്റു സ്ഥലങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. കുവൈറ്റിനെ സ്മാര്‍ട്ട് രാജ്യമായി വികസിപ്പിക്കാന്‍ രാജ്യത്താകമാനം സൗജന്യ വൈഫൈ സ്ഥാപിക്കുകയാണ് ലക്ഷ്യം.    Kuwait ,entirely free Wi-Fi