കുവൈറ്റില്‍ ആശുപത്രികളിലെ മുറിവാടകയില്‍ രണ്ടിരട്ടി വര്‍ധന

Header Banner

കുവൈറ്റില്‍ ആശുപത്രികളിലെ മുറിവാടകയില്‍ രണ്ടിരട്ടി വര്‍ധന

  Tue Jan 10, 2017 16:16        Gulf News, Malayalam

കുവൈറ്റ് : കുവൈറ്റില്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും സ്‌പെഷലൈസ്ഡ് സെന്ററുകളിലേയും മുറികളുടെ വാടക രണ്ടിരട്ടി വര്‍ധിപ്പിക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും 200 ശതമാനം വര്‍ധന വരുത്തും. സ്വദേശികള്‍ക്ക് നിലവില്‍ ഒരു ദിനാര്‍ ഉള്ളത് മൂന്നായും വിദേശികള്‍ക്ക് നിലവില്‍ അഞ്ച് ദിനാറുള്ളത് 15ആയുമാണ് വര്‍ധിപ്പിക്കുക. ബിദൂനികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും സ്വദേശികളുടെ നിരക്ക് നല്‍കിയാല്‍ മതിയാവും. ഫെബ്രുവരി പകുതിയോടെയാണ് വര്‍ധന പ്രാബല്യത്തിലാവുക. പ്രവാസികള്‍ക്കുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിക്കുന്നത് രാജ്യത്തെ അംഗീകൃത താമസക്കാരായ വിദേശികളെ ബാധിക്കുകയില്ല. സന്ദര്‍ശക വിസയിലുള്ളവരെ മാത്രമാണ് വര്‍ധന കാര്യമായി ബാധിക്കുക. എന്നാല്‍ തന്നെയും സ്വകാര്യ മേഖലയെ അപേക്ഷിച്ച് 20 ശതമാനത്തില്‍ താഴെ മാത്രമേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെലവു വരൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ ഫീസ് നിരക്ക് സംബന്ധിച്ച് വിശദീകരിക്കാന്‍ ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹാദി അറിയിച്ചു. 2010ലാണ് കുവൈറ്റില്‍ സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ചത്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന ഫീസ് കൂട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത് വിദേശികള്‍ക്ക് ആശ്വാസമാണ്. കഌനിക്കുകളില്‍ ഡോക്ടറെ കാണാനെത്തുന്ന വിദേശികള്‍ക്ക് ഒരു ദിനാറും ആശുപത്രികളിലെത്തുന്നവര്‍ക്ക് രണ്ട് ദിനാറും നല്‍കിയാല്‍ മതി.

   increase,hospitals in Kuwait