ഇറാഖി അഭയാര്‍ഥികള്‍ക്ക് വീണ്ടും കുവൈറ്റിന്റെ സഹായം

Header Banner

ഇറാഖി അഭയാര്‍ഥികള്‍ക്ക് വീണ്ടും കുവൈറ്റിന്റെ സഹായം

  Tue Jan 10, 2017 16:14        Gulf News, Malayalam

കുവൈറ്റ് : ഐ.എസ് അതിക്രമത്തിനിടെ പ്രദേശം വിട്ടോടേണ്ടി വന്ന ഇറാഖിലെ മൂസില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക്  വീണ്ടും കുവൈറ്റിന്റെ സഹായം.  തെക്കന്‍ മൂസിലെ വിവിധ ഭാഗങ്ങളില്‍ ടെന്റുകളില്‍ കഴിയുന്ന ഇറാഖി കുടുംബങ്ങള്‍ക്ക് 3,200 ഭക്ഷ്യക്കിറ്റുകളാണ് കുവൈറ്റ് റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തില്‍ വിതരണം നടത്തിയത്. ഇറാഖ് മെഡിക്കല്‍സഹായ ഏകോപന സമിതി മേധാവി ഡോ. അഹ്മദ് മുഷ്രിഫ് അല്‍ ഹൈത്തി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.  ഇറാഖിലെ അഭയാര്‍ഥികള്‍ക്കായി ഇതിന് മുമ്പും വിവിധ ഘട്ടങ്ങളിലായി കുവൈറ്റ് സഹായം എത്തിച്ചിട്ടുണ്ട്.    Kuwait's assistance,Iraqi refugees again