ദുബൈ കെ.എം.സി.സി മൈ ഡോക്ടര്‍ മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ വെള്ളിയാഴ്ച.

Header Banner

ദുബൈ കെ.എം.സി.സി മൈ ഡോക്ടര്‍ മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ വെള്ളിയാഴ്ച.

  Tue Jan 10, 2017 11:56        Associations, Malayalam

ദുബൈ: ദുബൈ കെ.എം.സി.സി മൈ ഡോക്റ്റര്‍ ആസ്റ്റര്‍ - മലബാര്‍ ഗോള്‍ഡ്‌ എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രോഗ നിര്‍ണയ-ചികിത്സാ-മരുന്ന് വിതരണ ക്യാമ്പ് 13/01/2017  വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും. ക്യാമ്പില്‍ അസ്ഥി രോഗ വിദഗ്ദന്‍,ശിശു രോഗ വിദഗ്ദന്‍, ജനറല്‍ മെഡിസിന്‍, ഡെന്റല്‍ എന്നീ  വിദഗ്ധ ഡോക്റ്റര്‍മാരുടെ സേവനങ്ങളും, കൊളസ്ട്രോള്‍, സ്മോക്ക്‌ അനലൈസര്‍, യൂറിക്ക് ആസിഡ് ,എസ്.ജി.പി.ടി,പ്രമേഹം,രക്ത സമ്മര്‍ദം, അമിതഭാരം തുടങ്ങിയ രോഗ നിര്‍ണയ ചികിത്സയും ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയെണ്ടാതാണ്. തുടര്‍ ചികിത്സക്ക് വരുന്നവര്‍ പഴയ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവരേണ്ടതാണ് എന്ന്  ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍, കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.. കൂടുതല്‍ വിവരങ്ങള്‍ക്കും ബൂക്കിങ്ങിനും 04-2727773    doctor Dubai KMCC, multi-specialty ,medical camp on Friday