​​​കെ.ഡി.എൻ.എ വനിത ഫോറം ഔദ്യോഗിക പ്രഖ്യാപനവും ക്രിസ്മസ്-നവവത്സരാഘോഷവും സംഘടിപ്പിച്ചു

Header Banner

​​​കെ.ഡി.എൻ.എ വനിത ഫോറം ഔദ്യോഗിക പ്രഖ്യാപനവും ക്രിസ്മസ്-നവവത്സരാഘോഷവും സംഘടിപ്പിച്ചു

  Mon Jan 09, 2017 11:45        Associations, Malayalam

കുവൈത്ത് സിറ്റി:കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ വനിത ഫോറം ഔദ്യോഗിക പ്രഖ്യാപനവും ക്രിസ്മസ്-പുതുവത്സരാഘോഷവും ഫഹാഹീൽ ഗാലക്‌സി ഹാളിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി: സുജാത ശിവ കൃഷ്ണൻ ഉത്ഘാടനം ചെയ്തു. കെ.ഡി.എന്‍.എ വനിത ഫോറം പ്രസിഡണ്ട് സന്ധ്യ ഷിജിത്ത് അദ്ധ്യക്ഷം വഹിച്ചു. ജന:സെക്ര. ജിഷ സുരേഷ് സ്വാഗതം പറഞ്ഞു. കെ.ഡി.എന്‍.എ പ്രസിഡണ്ട് സുരേഷ് മാത്തൂര്‍, ജന:സെക്ര എം.എം.സുബൈര്‍, സന്തോഷ് പുനത്തിൽ, സഹീർ ആലക്കൽ, വനിത ഫോറം ഭാരവാഹികളായ ലീന റഹ്‌മാൻ, സുഹറ അസീസ്, ജയലളിത കൃഷ്ണൻ, അഷീക്ക കെ.വി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മലബാർ മഹോത്സവം റാഫിൾ കൂപ്പൺ അസീസ്‌ തിക്കോടി, സത്യൻ വരൂണ്ട [ചെയർമാൻ&കൺവീനർ], മുഹമ്മദലി അറക്കൽ [റാഫിൾ കൂപ്പൺ കൺവീനർ] എന്നിവർക്ക് നൽകിക്കൊണ്ട് സുജാത ശിവകൃഷ്ണൻ റിലീസ് ചെയ്തു. മുഖ്യ അതിഥിക്കുള്ള കെ.ഡി.എൻ.എ യുടെ ഉപഹാരം സന്ധ്യ ഷിജിത് കൈമാറി. ട്രഷറർ ഷൈസ ബിജോയ് നന്ദി പറഞ്ഞു.

മലബാര്‍ ഗോള്‍ഡ്‌ കണ്‍ട്രി ഹെഡ് അഫ്സല്‍ ഖാന്‍, സത്താര്‍ കുന്നില്‍, ഹബീബ് മുറ്റിചൂർ, സൈൻ സൈനുദ്ദീൻ, മനോരമ ഹസൻ, ഏഷ്യാനെറ് ന്യൂസ് അനിൽ പി അലക്സ് അബ്ദുൽ ഫത്താ തയ്യിൽ, രാജൻ റാവുത്തർ, മുജീബുള്ള, ഫവാസ് ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

അസോസിയേഷന്‍ അംഗങ്ങളും, കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗാനമേളയ്ക്ക് റാഫി കല്ലായി, സമീര്‍ വെള്ളയില്‍ നേതൃത്വം നല്‍കി. അംഗങ്ങൾക്കായി നോർക്ക രജിസ്‌ട്രേഷനു വേണ്ടിയുള്ള കൗണ്ടർ വേദിയിൽ ഒരുക്കിയിരുന്നു.
ഉബൈദ് ചക്കിട്ടക്കണ്ടി, കൃഷ്ണൻ കടലുണ്ടി, കെ. ആലിക്കോയ, ഇല്ലിയാസ് തോട്ടത്തിൽ, ഷംസുദ്ദീൻ എ.എം. പ്രജു ടി.എം, കരുണാകരൻ പേരാമ്പ്ര, സുഹേഷ് കുമാർ, രാമചന്ദ്രൻ പെരിങ്ങളം, ഹനീഫ കുറ്റിച്ചിറ, രവീന്ദ്രൻ മുക്കം, ഷബിൻ പട്ടേരി, അൻവർ സാദത്, വിനോദ് കുമാർ കെ.പി, മോഹൻരാജ് അരീക്കാട്, അബ്ദുസലാം, സന്തോഷ് നമ്പയിൽ, ഷിജിത് കുമാർ ചിറക്കൽ, ഉമ്മർ കോയ, രജിത തുളസി, ധില്ലാര ധർമരാജ്, റമീ ജമാൽ, ഫാമിത സമീർ, ഷാഹിന സുബൈർ, സാജിദ നസീർ, സജീറ റാഫി, ഷിബിജ രാജ്, റാഫിയാഅനസ്​, വിനയൻ, ബിന്ദു രഘുനാഥ്, ധന്യഷാബി പരിപാടികൾക്ക് നേതൃത്വം നൽകി.   kdna womens forum, womens forum launch, new year by kdna